വൈദ്യുതവേലിക്ക് പകരം മൃഗങ്ങളെ തുരത്താനുള്ള സംവിധാനവുമായി പാലക്കാട് പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ കുട്ടികൾ. അനൂപ്, അഷ്ഫാഖ് എന്നിവരാണ് അൾട്രാസോണിക്, ഇൻഫ്രാസോണിക് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. പാലക്കാട് നടക്കുന്ന 2025-26 സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലാണ് കുട്ടികൾ ഇത് അവതരിപ്പിച്ചത്.

വൈദ്യുതവേലികളിൽ നിന്ന് ഷോക്കേറ്റ് മനുഷ്യരും മൃഗങ്ങളും മരിക്കുന്ന സാഹചര്യത്തിലാണ് ഇവർ ബദൽമാർഗത്തെ കുറിച്ച് ചിന്തിക്കുന്നത്. വളരെ കുറഞ്ഞ ചെലവിൽ പരിസ്ഥിതി സൗഹാർദമായി സ്ഥാപിക്കാമെന്നതാണ് സംവിധാനത്തിന്റെ മേന്മയെന്ന് ഇവർ പറയുന്നു.

To advertise here,