ഒറ്റയ്ക്ക് എവിടെങ്കിലും യാത്രചെയ്യുമ്പോൾ അപകടത്തിൽപെടുകയോ ആരെങ്കിലും ആക്രമിക്കാൻ വരുകയോ ചെയ്താൽ എന്തുചെയ്യും? നമ്മൾ നിസ്സഹായരാകും, അല്ലേ? എന്നാൽ നമ്മൾ അപകടത്തിൽപെട്ടാൽ ഉടൻതന്നെ ബന്ധുക്കളേയും പോലീസുകാരേയുമൊക്കെ അറിയാക്കാൻ എപ്പോഴും ഒരു സഹായി ഉണ്ടെങ്കിലോ?അതാണ് പ്രൊട്ടക്റ്റീവ് ആമർ.
സ്മാർട് വാച്ചിലോ സാധാരണവാച്ചിലോ ആരുംകാണാതെ ഈ സംവിധാനത്തിന്റെ ബട്ടൺ ഫിറ്റുചെയ്യാം. അപകടകരമായസാഹചര്യം ഉണ്ടായാൽ ഉടൻ ആരും കാണാതെ ബട്ടൺ അമർത്തുക. അപ്പോൾതന്നെ നമ്മുടെ അടുത്ത ബന്ധുക്കൾക്കും പോലീസിനും മെസ്സേജ് പോകും. നമ്മുടെ യാത്രാവഴികളും ലൊക്കേഷനുമെല്ലാം അവർക്ക് കിട്ടും. ഉടൻതന്നെ നമ്മളെ രക്ഷിക്കാരൻ ആൾക്കാർക്ക് അവിടെ എത്താനാവും.
മലപ്പുറം ജില്ലയിലെ കൊറ്റൂർ AKMHSS ലെ കൂട്ടുകാരികളാണ് ഈ വിദ്യക്കുപിന്നിൽ.

To advertise here,