വായുമലിനീകരണം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുറികളിലെ ഓക്സിജൻ ലഭ്യത കൂട്ടാൻ ഒരു വിദ്യയുമായി എത്തിയിരിക്കുകയാണ് കുറുമാത്തൂർ ജിവിഎച്ച്എസ്എസ്സിലെ കൂട്ടുകാർ

നിങ്ങളുടെ മുറിയിൽ ഓക്സിജന്റെ അളവുകുറവുണ്ടോ?എങ്കിൽ ഈ വിദ്യ അതിനൊരു പരിഹാരമാകും. ഓക്സിജൻ ജനറേഷൻ മെഷീൻ. ഒരു സ്ഫടിക ടാങ്കിൽ ആൽഗകൾ എന്ന ചെറുസസ്യങ്ങളെ വളർത്തും. ക്ലോറെല്ല എന്ന ഏകകോശ ആൽഗകളെയാണ് വളർത്തുന്നത്. ഇവ സൂര്യപ്രകാശത്തിന്റെ സഹായത്താൽ പ്രകാശസംശ്ലഷണം നടത്തും. ഈ സമയം ഇവ ഓക്സിജൻ പുറത്തുവിടുമല്ലോ. ടാങ്കിന്റെ അടിയിൽ ഒരു കുഴൽ ഉണ്ടാവും. അതിലൂടെ വായുകടത്തിവിടും. ഈ വായു, കുമിളകളുടെ രൂപത്തിൽ വെള്ളത്തിലുള്ള ഓക്സിജനെ മുകളിലേക്ക് എത്തിക്കും. മുകളിലെത്തുന്ന ഓക്സിജനെ വേഗം മുറിയിലേക്കും പരിസരങ്ങളിലും എത്തിക്കാനായി ടാങ്കിന്റെ മുകളിൽ രണ്ട് എക്സോസ്റ്റ് ഫാൻ ഉണ്ടാവും. ഈ ഫാൻ കറങ്ങുന്നതോടെ ശുദ്ധമായ ഓക്സിജൻ റൂമിലെല്ലാം പരക്കും. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ ജിവിഎച്ച്എസ്എസ്സിലെ മിടുക്കന്മാരുടെ കണ്ടുപിടിത്തമാണിത്.
Content Highlights: Discover how Chlorella algae can naturally increase oxygen levels in your room. An innovative, sustainable solution for better air quality. Learn more!
Published: 10 Dec 2025, 02:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented