സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ കൈകൾ കണ്ണാക്കി ശരണ്യയുടെ കലാവിരുത്. കാഴ്ച പരിമിതിയുള്ള ശരണ്യ സ്പെഷ്യൽ സ്കൂൾ പ്രവൃത്തിപരിചയ മേളയിലാണ് മത്സരിക്കാനെത്തിയത്.

To advertise here,

കാഴ്ച പരിമിതിയെ മറികടന്ന് ശരണ്യ ഭംഗിയായി ചൂരൽ കർട്ടൻ നിർമിച്ചു. കഴിഞ്ഞ വർഷം ഈ ഇനത്തിൽ രണ്ടാംസ്ഥാനം നേടിയിരുന്നു. കാഞ്ഞിരപ്പിള്ളി അസീസി ബ്ലൈൻഡ് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ്.