ബംഗ്ലാദേശിനെതിരായ വെടിക്കെട്ട് സെഞ്ചുറിക്ക് പിന്നാലെ കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരേയും സെഞ്ചുറിയടിച്ചതിലൂടെ വിമര്‍ശകരുടെ വായടപ്പിച്ച് സഞ്ജു. കഴിഞ്ഞ കളിയില്‍ കുഞ്ഞന്‍ ടീമായ ബംഗ്ലാദേശിനെതിരേയല്ലേ സെഞ്ചുറി തികച്ചതെന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് ഡര്‍ബനിലെ തകര്‍പ്പന്‍ പ്രകടനമെന്നാണ് സോഷ്യല്‍ മീഡിയകളില്‍ താരത്തെ പിന്തുണയ്ക്കുന്നവര്‍ കുറിച്ചത്. ഇത് അയാളുടെ കാലമാണ്, ഒറ്റയ്ക്ക് വഴി വെട്ടിവന്നവനാടാ, ചേട്ടന് മാസ്സാണ്, ഇത് ഐറ്റം വേറെയാണ് മക്കളെ തുടങ്ങിയ അടിക്കുറിപ്പുകളോടെ നിരവധി പോസ്റ്റുകളും സോഷ്യല്‍ മീഡിയകളില്‍ നിറയുകയാണ്.
10 കൂറ്റന്‍ സിക്സും ഏഴ് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ മാസ്സ് ഇന്നിംഗ്സ്. 50 പന്തില്‍ 107 റണ്‍സ് അടിച്ചെടുത്താണ് താരം ക്രീസ് വിട്ടത്. 47 പന്തില്‍ സെഞ്ചുറി തികച്ച സഞ്ജു, ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗതയേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ട്വന്റി ട്വന്റിയില്‍ ഒരു ഇന്ത്യന്‍ താരം തുടര്‍ച്ചയായ മത്സരങ്ങളില്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്നതും ഇതാദ്യമാണ്.
In Short | Sanju silenced critics by scoring a powerful century against South Africa right after his explosive ton against Bangladesh. Social media is abuzz with fans supporting him, saying his remarkable performance in Durban is a fitting reply to those who mocked his century against "a smaller team" like Bangladesh. With captions like “It’s his time,” “The one who paved his way,” and “Chetta is pure mass,” fans are celebrating his achievements. Sanju smashed 10 massive sixes and 7 boundaries, scoring 107 runs off just 50 balls. Reaching his century in 47 balls, he now holds the record for the fastest century by an Indian on South African soil. Sanju is also the first Indian to score back-to-back centuries in T20 internationals.
Content Highlights: Sanju Samson slams century again
Published: 08 Nov 2024, 11:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented