സന്ദീപ് വാര്യറുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ സാമൂഹികമാധ്യമത്തില്‍ വൈറലാവുകയാണ് ഒരു വീഡിയോ. മാതൃഭൂമി ന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്കിടെ സന്ദീപ് വാര്യരും കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയും തമ്മിലുള്ള വാക്‌പോരിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ചര്‍ച്ചയ്ക്കിടെ ഇരുവരും വാക്കുകള്‍കൊണ്ട് കൊമ്പുകോര്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. 

To advertise here,

ഒരു എതിരാളി കുറഞ്ഞു പോയെന്ന വിഷമമാണുള്ളത് എന്നാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശന പ്രഖ്യാപനത്തിന് ശേഷം ജ്യോതികുമാര്‍ ചാമക്കാല പ്രതികരിച്ചത്. നന്നായി കാര്യങ്ങള്‍ പഠിക്കുകയും നന്നായി അവതരിപ്പിക്കുകയും വേണ്ടി വന്നാല്‍ തന്നെപ്പോലെ തന്നെ പരിധി വിട്ട് സംസാരിക്കാനും ശേഷിയുള്ളയാളാണ് സന്ദീപെന്നും ചാമക്കാല പറഞ്ഞു.