സമസ്ത നൂറാം വാർഷികം ആഘോഷിക്കുന്ന കാന്തപുരം വിഭാഗത്തെ വിമർശിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഹോട്ടലിൽ കയറിയാൽ ഞാൻ കൊടുക്കും പൈസ എന്ന് പലരും പറയുന്നത് പോലെയാണ് സമസ്തയുടെ നൂറാം വാർഷികം ഞങ്ങൾ ആഘോഷിക്കും ഞങ്ങൾ ആഘോഷിക്കും എന്ന് എല്ലാവരും പറയുന്നത്. എല്ലാവർക്കും ഈ സംഘടനയുടെ നൂറാം വാർഷികം ആഘോഷിക്കണം. സമസ്ത കേരള ജമീയത്തുൽ ഉലമയുടെ നൂറാം വാർഷികം ആഘോഷിക്കേണ്ടവർ ആഘോഷിക്കുമ്പോൾ നിങ്ങളുടെ ഭാ​ഗത്ത് നിന്ന് ഒക്കെയുള്ള എല്ലാ സ​ഹായ സ​ഹകരണങ്ങളും ഉണ്ടാവണം . മുജാഹിദീനും ജമാ അത്തെ ഇസ്ലാമിയും ആഘോഷവുമായി വരുമോ എന്നും ജിഫ്രി തങ്ങൾ പരിഹസിച്ചു. യഥാർത്ഥ ആഘോഷം തങ്ങളുടേതാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

To advertise here,