സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ റോബോട്ടിക് ഡയറി ഫാം അവതരിപ്പിച്ച് കൊല്ലം ജില്ലയില്‍നിന്നുള്ള വൈഷ്ണവും അല്‍ഫോന്‍സയും. റോബോട്ടിക് സിസ്റ്റം ഉപയോഗിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇവര്‍ ഫാം ഒരുക്കിയിരിക്കുന്നത്. പശുക്കള്‍ക്ക് തീറ്റ കൊടുക്കുന്നത് മുതല്‍ പാല്‍ കറക്കുന്നത് വരെയുള്ള സംവിധാനങ്ങള്‍ റോബോട്ടിക്‌സ് ഉപയോഗിച്ച് ഒരുക്കിയിട്ടുണ്ട്. കന്നുകാലികള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതിയില്‍ സൗകര്യങ്ങള്‍ ഒരുക്കുക എന്നതിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കിയിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

To advertise here,