‘എന്റെ കൈപ്പത്തി അറ്റ് തൂങ്ങി പോയിട്ടില്ല; സിപിഎം പറയുന്നതുപോലെ ബോംബല്ല, പടക്കമാണ് പൊട്ടിയത്’
സിപിഎം പറയുന്നതുപോലെ ബോംബ് നിർമ്മാണത്തിനിടെ അല്ല തന്റെ കൈപ്പത്തിക്ക് പരിക്കേറ്റതെന്നും വീട്ടുകാരോടൊപ്പം വീട്ടിൽനിന്ന് പടക്കം പൊട്ടിക്കുമ്പോഴാണെന്നും അതിന് വീട്ടുകാരും നാട്ടുകാരും സാക്ഷിയാണെന്നും ആർഎംപി നേതാവും കെ.കെ രമ എംഎൽഎയുടെ മുൻ പിഎ യുമായ റിജു. എന്റെ കൈപ്പത്തി എന്റെ കയ്യിൽ തന്നെയുണ്ട്. അറ്റ് തൂങ്ങി പോയിട്ടില്ല. എനിക്കെതിരെയുള്ള പ്രചാരണം കെ.കെ രമയെ ലക്ഷ്യം വെച്ചാണ്.അവരുടെ ആക്രമരാഷ്ട്രീയത്തിനെതിരായ നിലപാടിനെ പൊളിക്കുക എന്നതാണ് എനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും റിജു പറഞ്ഞു
Content Highlights: RMP leader Riju clarifies his injury was caused by firecrackers, not bomb-making.
Published: 17 Apr 2026, 05:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented