ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ സ്‌പോട്ട് ബുക്കിങ് കൂടി ആവശ്യമാണ്. ഓണ്‍ലൈന്‍ ബുക്കിങ് മാത്രമാകുമ്പോള്‍ വ്രതമെടുത്ത് വരുന്ന ഭക്തര്‍ തിരികെ പോകേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം 

To advertise here,