ഇടുക്കി ജില്ലയിലെ ബൈസണ്‍വാലി ചൊക്രമുടി കയ്യേറ്റം അതീവ ഗുരുതരമായ വിഷയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കയ്യേറ്റം നടത്തിയവര്‍ക്ക് കുട പിടിക്കുന്ന നിലപാടാണ് ജില്ലയിലെ സിപിഐ നേതൃത്വം ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു. വ്യാജ പട്ടയങ്ങള്‍ റദ്ദ് ചെയ്ത് ഉത്തരവാദികളായ മുഴുവന്‍ ഉദ്യോഗസ്ഥന്മാരുടെ പേരിലും നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

To advertise here,

കേരളത്തിലെ പ്രധാന കൊടുമുടികളിലൊന്നായ ചൊക്രമുടിയിൽ അനധികൃതമായി റോഡ് നിർമിച്ചതും തടയണ കെട്ടിയതും വിവാദമായിരുന്നു. നൂറുകണക്കിന് മരങ്ങൾ വെട്ടി ഭൂമി പ്ലോട്ടുകളായി തിരിച്ചുവിറ്റു. ഇത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമായെന്ന് പ്രത്യേക അന്വേഷണസംഘവും ജിയോളജി വകുപ്പും റിപ്പോർട്ട് നൽകിയിരുന്നു.