രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് നല്‍കുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ സസ്പെൻഡ് ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവിന്റെ കത്ത് കിട്ടിയിട്ടുണ്ട്. അദ്ദേഹത്തെ പ്രതിപക്ഷ ബ്ലോക്കിൽ നിന്ന് മാറ്റിയിരുത്തണമെന്നായിരുന്നു ആവശ്യം. പ്രതിപക്ഷത്തിന്റെ ബ്ലോക്കിന് പുറകിലായിരിക്കും രാഹുലിന്റെ ബ്ലോക്കെന്നും എ.എന്‍ ഷംസീര്‍ പറഞ്ഞു. നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കെ മാധ്യമങ്ങളെ കാണുകയായിരുന്നു എ.എന്‍ ഷംസീര്‍. 

To advertise here,