തിരുവനന്തപുരം: മദ്യത്തിന്റെ വില ഇടയ്ക്കിടയ്ക്ക് കൂട്ടരുതെന്നാണ് തന്റെ അഭിപ്രായമെന്ന് സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. മദ്യത്തിന്റെ വില കൂട്ടിയാല്‍ അതിന്റെ ഉപഭോഗം കുറയുമെന്നത് തെറ്റായ ധാരണയാണെന്നും വില കൂടിയതിന്റെ വിഷമത്തില്‍ നാലാമതൊരു പെഗ് കൂടി കഴിക്കുമെന്നും സതീശന് പറഞ്ഞു. നിയമസഭയില്‍ വിലക്കയറ്റത്തെ കുറിച്ചുള്ള അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ വിലക്കയറ്റം ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്ന് പറഞ്ഞ സതീശന് അതിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്നതിനിടയാണ് മദ്യത്തിന്റെ വില സംബന്ധിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
മദ്യവില സംബന്ധിച്ച് സതീശന്റെ വാക്കുകള്‍
സബ്സിഡി ഐറ്റത്തിന്റെ വില വര്‍ധിപ്പിക്കില്ലെന്ന് നിങ്ങള്‍ ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയതാണ്. സര്‍ക്കാരിലേക്ക് വരുമാനം വരുന്ന ഒരു മാര്‍ഗമാണ് മദ്യവില്പന. ഇടയ്ക്കിടയ്ക്ക് വില കൂട്ടരുതെന്ന അഭിപ്രായം മാത്രമാണെനിക്ക്. മദ്യത്തിന്റെ വില കൂട്ടിയാല്‍ കണ്‍സംപ്ഷന്‍ കുറയുമെന്നത് തെറ്റായ ധാരണയാണ്. ഇന്നുവരെ മദ്യത്തിന്റെ വില കൂടിയിട്ട് ഇന്നലെ മൂന്ന് പെഗ് കഴിച്ചിരുന്നയാള്‍ ഇന്ന് രണ്ട് പെഗാക്കിയിട്ടില്ല. വില കൂടിയതിന്റെ വിഷമത്തില്‍ നാലാമതൊരു പെഗ് കൂടി കഴിക്കും. വീട്ടില്‍ കൊടുക്കുന്ന പൈസ കുറയും. അല്ലാതെ കുടിയ്ക്കുന്നതിന്റെ പൈസ കുറയില്ല. അതിന്റെ വിക്ടിംസാകുന്നത് സ്ത്രീകളും കുട്ടികളുമാണ്. മദ്യത്തിന്റെ വില കുറച്ചാല്‍ കണ്‍സംപ്ഷന്‍ കുറയുമെന്ന അഭിപ്രായക്കാരനല്ല ഞാന്‍.
Content Highlights: VD Satheesan opposes frequent liquor price hikes in Kerala
Published: 18 Sept 2025, 03:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented