മണ്ണാര്‍ക്കാട്: ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡില്‍ അമ്പാഴക്കോടുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുണ്ടൂര്‍ പൂതനൂര്‍ പടിഞ്ഞാറെമുട്ടി രാധാകൃഷ്ണന്റെ മകന്‍ സജിത്ത് (21) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 1.30-നാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. എന്താണ് അപകടത്തിന് ഇടയാക്കിയതെന്ന് വ്യക്തമല്ല.

To advertise here,