മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാനെന്ന പേരില്‍ ആഷിഖ് അബു, റിമ, ബിജിപാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 2019 നവംബര്‍ ഒന്നിന് കൊച്ചിയില്‍ സംഘടിപ്പിച്ച കരുണ സംഗീതമേള വിവാദമാവുകയാണ്. പരിപാടിയെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടറുടെ പരാതി കിട്ടിയെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും സിറ്റിപോലീസ് കമ്മീഷ്ണര്‍ വിജയ് സാഖറെ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വിഷയത്തില്‍ സംഘാടകര്‍ക്കെതിരെ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കും. 

To advertise here,

തട്ടിപ്പ് സൂചിപ്പിക്കുന്ന കൂടുതല്‍ തെളിവുകളും പുറത്ത് വന്നു. പരിപാടി നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും തുക അടയ്ക്കാതെ വന്നതോടെ സൗജന്യമായി വേദി വിട്ട് നല്‍കിയ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ജനുവരി മൂന്നിന് സംഘാടകര്‍ക്ക് അയച്ച കത്ത് നേരത്തെ പുറത്ത് വിട്ടിരുന്നു. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചതിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞെങ്കിലും മ്യൂസിക് ഫൗണ്ടേഷന്‍ ഒരു മറുപടിയും നല്‍കിയില്ലെന്ന് സ്‌റ്റേഡിയം അധികൃതര്‍ പറയുന്നു. ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കിയില്ലെന്ന് വ്യക്തമാക്കുന്ന ഫെബ്രുവരി ആറിലെ വിവരാവകാശ രേഖ പുറത്ത് വന്നതിന് പിന്നാലെ പതിനാലാം തിയ്യതിയാണ് സംഘാടകര്‍ പണമടയ്ക്കാന്‍ തയ്യാറായത്