ഭക്ഷണം പോലു നൽകാതെ കെട്ടിയിട്ട നായകൾക്ക് രക്ഷകരായി പോലീസ്. കാഞ്ഞിരപ്പള്ളി പാലമ്പ്ര റോഡിൽ വിജനമായ സ്ഥലത്താണ് എസ്റ്റേറ്റ് ഗേറ്റിൽ രണ്ട് നായ്ക്കളെ കെട്ടിയിട്ടിരുന്നത്. ആരാണ് നായ്ക്കളെ കെട്ടിയിട്ടതെന്ന് വ്യക്തമല്ല. ഭക്ഷണമില്ലാതെ കഴിഞ്ഞിരുന്ന നായ്ക്കളെ നാട്ടുകാർ അഴിച്ചുവിടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. പഞ്ചായത്തംഗം സിന്ധു മോഹനൻ അറിയിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി എസ്.ഐ സുനേഖിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഭക്ഷണം നൽകി അനുനയിപ്പിച്ച ശേഷം നായ്ക്കളെ അഴിച്ചുവിടുകയായിരുന്നു.
Inshort: Two dogs were found tied without food in a remote estate gate area on Palambra Road, Kanjirappally. Locals couldn’t free them, so the police team led by SI Sunekha intervened after being alerted by a panchayat member. The team fed and safely rescued the dogs.
Content Highlights: Police rescued two starving dogs tied at an estate gate in a deserted area near Kanjirappally
Published: 19 May 2025, 12:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented