രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കാന്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടിയിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പറഞ്ഞു. സര്‍വ്വകലാശാലയും സര്‍ക്കാരും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു രീതിയിലുമുള്ള ചര്‍ച്ചകളും ഉണ്ടായിട്ടില്ലെന്നും അവര്‍ പ്രതികരിച്ചു.

To advertise here,

"കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിരവധി പദ്ധതികളുമായി മുന്‍പോട്ട് പോവുകയാണ്. അതെല്ലാം നടപ്പിലാക്കാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമമാണ് ഞങ്ങള്‍ കാഴ്ച വെക്കുന്നത്. അനാവശ്യ പ്രതികരണങ്ങളുടെ പുറകേ പോവാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഒരുക്കമല്ല"- മന്ത്രി പറഞ്ഞു.