ലക്ഷ്യം കാൻസർ ബോധവൽക്കരണം, യാത്ര കെ.എം.മാണിയുടെ കാറിൽ; കാരുണ്യ സന്ദേശയാത്രയുമായി നിഷ
കാൻസർ ബോധവൽക്കരണം ലക്ഷ്യമിട്ട് കാരുണ്യ സന്ദേശയാത്രയ്ക്കൊരുങ്ങുകയാണ് പൊതുപ്രവർത്തക നിഷ ജോസ് കെ മാണി. സ്ത്രീകളിലെ സ്തനാർബുദം നേരത്തെ കണ്ടെത്തുക എന്ന സന്ദേശവുമായാണ് യാത്ര. ദീർഘകാലം ഭർത്തൃപിതാവ് കെ.എം.മാണി ഉപയോഗിച്ചിരുന്ന കാറിലാണ് നിഷയും ഇന്ത്യയൊന്നാകെയുള്ള യാത്രയ്ക്കൊരുങ്ങുന്നത്. കാരുണ്യസന്ദേശയാത്രയ്ക്കായി രൂപകല്പനചെയ്ത വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചലച്ചിത്രതാരം മിയ ജോർജ് നിർവഹിച്ചിരുന്നു.
ഒരു വർഷം നീണ്ടുനിൽക്കുന്ന ബോധവൽക്കരണ യാത്രകളും പരിപാടികളുമായി കാൻസർ അതിജീവിതകൂടിയായ നിഷ നടത്തുന്ന യാത്ര ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു. ഫെബ്രുവരി ഒന്നിന് ബെംഗളൂരുവിൽ നിന്ന് ഹംപിയിലേക്കാണ് ആദ്യ യാത്ര. സ്ത്രീകളിലെ സ്തനാർബുദത്തെ തിരിച്ചറിയുന്നതിനായി എല്ലാവർഷവും നടത്തേണ്ട മാമോഗ്രാമിന്‍റെ പ്രാധാന്യത്തെ കുറിച്ച് പ്രചരിപ്പിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം.
Inshort: Nisha Jos K Mani embarks on a year-long cancer awareness journey across India, focusing on early breast cancer detection in women. Flagged off by Veena George.
Content Highlights: Nisha Jose K Mani`s Cancer Awareness Drive
Published: 29 Jan 2025, 10:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented