മനാമ: ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ അമേരിക്കൻ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ച് വീട്ടുജോലിക്കാരായ സ്ത്രീകൾക്കായി സ്തനാർബുദ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. മനാമയിലെ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ നടന്ന പരിപാടിയിൽ 90-ഓളം വീട്ടുജോലിക്കാർ പങ്കെടുത്തു.

To advertise here,

എല്ലാവർക്കും പ്രമേഹം, രക്തസമ്മർദ്ദം എന്നിവ പരിശോധിക്കുന്നതിനൊപ്പം ശാരീരിക പരിശോധനയും ഡോക്ടറുടെ സേവനവും ലഭ്യമാക്കി. രോഗം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. ലക്ഷ്മി ഗോവിന്ദ് സംസാരിക്കുകയും, സ്വയം പരിശോധനയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

സ്റ്റാഫ് നഴ്‌സുമാരായ മറിയമ്മ കോശി, ശാന്തി തെരേസ നോറോണ, ബിനി ബോബിൻ തോമസ്, നീന റേച്ചൽ എന്നിവർ ആവശ്യമായ സഹായങ്ങൾ നൽകി. ക്യാമ്പിൽ പങ്കെടുത്തവർക്ക് ആവശ്യമായ തുടർപരിശോധനകൾ (അൾട്രാസൗണ്ട്/ മാമോഗ്രാം ഉൾപ്പെടെ) അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ സൗജന്യമായി ചെയ്യുന്നതാണ്. വിമൻസ് ഫോറം അംഗങ്ങളായ ശ്യാമള, നിമ്മി റോഷൻ, അനു ജോസ്, അൽത്തിയ ഡിസൂസ, ആരതി അഗർവാൾ, സൃഷ്ടി ജെയിൻ, സാന്ദ്ര പാലന്ന, രുചി ചക്രവർത്തി, പാപിയ ഗുഹ, ജെറുഷ, സിസിലിയ എ. കുരീത്തറ, രാജേശ്വരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.