
പൂക്കോട്ടുകാവ്: പൂക്കോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിന്റെയും വിനീഷ് സാന്ത്വന പരിചരണകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അർബുദ ബോധവത്ക്കരണ പരിപാടി നടത്തി. ഡോ. വി.പി. ഗംഗാധരനെ ആദരിച്ചു.
ലക്ഷണങ്ങൾ കണ്ടാൽ ഭയപ്പെടാതെ കൃത്യമായ പരിശോധനയിലൂടെ രോഗനിർണയം നടത്തണമെന്ന് ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു. തുടക്കത്തിലെ കണ്ടെത്തിയാൽ പൂർണമായും ഭേദമാക്കാവുന്നതാണ് ക്യാൻസർ. പോഷകാഹാരശീലം രോഗസാധ്യത 30ശതമാനംവരെ കുറയ്ക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിജീവിച്ചവർ ചടങ്ങിൽ അനുഭവങ്ങൾ പങ്കുവെച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജേഷ് അധ്യക്ഷത വഹിച്ചു. ശ്രീകുമാരൻ, വേണു പുഞ്ചപ്പാടം, ടി.പി. പ്രഭാകരൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Content Highlights: Cancer awareness program jointly organized by Pookottukavu Grama Panchayat and Vineesh Palliative Care Centre., Dr. V.P. Gangadharan felicitated at the event., Early detection and proper diagnosis can completely cure cancer, according to Dr. Gangadharan., Healthy dietary habits can reduce cancer risk by up to 30 percent., Cancer survivors shared their inspiring recovery experiences.
Published: 15 Sept 2026, 01:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented