മലപ്പുറം: നിലമ്പൂര്‍ നോര്‍ത്ത് വനമേഖലയിലെ മമ്പാട് പുള്ളിപ്പാടം എടക്കോട് വനത്തിനുള്ളില്‍  വ്യാജവാറ്റു കേന്ദ്രം കണ്ടെത്തി. 1750 ലിറ്റര്‍ വാഷ് കണ്ടെടുത്തു നശിപ്പിച്ചു. വനത്തിനുള്ളില്‍ കാട്ടരുവിയോട് ചേര്‍ന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ സജ്ജമാക്കിയ വാറ്റുകേന്ദ്രമാണ് കാളികാവ് എക്‌സൈസ് സംഘം  നശിപ്പിച്ചത്. ഒന്‍പത്‌ ബാരലുകളിലായി സൂക്ഷിച്ച വാഷും 10 പാചകവാതക സിലിണ്ടറുകളും വലിയ ബര്‍ണര്‍ ഘടിപ്പിച്ച സ്റ്റൗവും രണ്ട് വാറ്റുപാത്രങ്ങളും മറ്റു ഉപകരണങ്ങളും കണ്ടെടുത്തു. ഒരേസമയം 200 ലിറ്റര്‍ ചാരായം വാറ്റാന്‍ കഴിയുന്ന പാത്രങ്ങളാണിവ. ജില്ലയില്‍ സമീപകാലത്തെ ഏറ്റവും വലിയ വ്യാജവാറ്റ് കേന്ദ്രമാണ് കണ്ടെത്തി നശിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.

To advertise here,

കഴിഞ്ഞ ശനിയാഴ്ച ഓടായിക്കല്‍ പാലക്കടവ് ഭാഗത്ത് ചാരായ വില്‍പ്പന നടത്തിയ ജോഷി എന്ന മാത്യു ജോസിനെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. തുടര്‍ന്ന് എക്‌സൈസ് ഷാഡോ ടീം രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു.  കാട്ടാനകള്‍ ഉള്‍പ്പെടെ വന്യമൃഗങ്ങള്‍ ഏറെയുള്ള എടക്കോട് വനമേഖലയില്‍ വനപാലകരുടെ സഹായത്തോടെ രണ്ടുദിവസം രാപ്പകല്‍
തുടര്‍ച്ചയായ തിരച്ചിലിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്.

inshort-A large illicit liquor distillery was discovered and destroyed in the Nilambur North forest.  Authorities seized 1750 liters of wash, equipment, and arrested one.