നേപ്പാൾ നവൽപൂരിലെ ജനവാസ മേഖലയിൽ ഭീതിപരത്തിയ കാണ്ടാമൃഗത്തിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ചിത്വാൻ ദേശീയ പാർക്കിൽ നിന്നും വന്ന കാണ്ടാമൃഗമാണ് ആളുകൾക്ക് നേരെ കുതിച്ചുപാഞ്ഞത്. പാർക്കിനടുത്ത് ഏകാദശി മേള നടക്കുന്നതിലുള്ള ഒച്ചയും ബഹളവും കാരണമാണ് കാണ്ടാമൃ​ഗം എത്തിയതെന്നും ഇത്തരത്തിൽ മൃ​ഗങ്ങൾ ജനവാസമേഖലയിൽ എത്താറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. പാട്ടും ഒത്തുചേരലുമായി നാരായണി നദിയിൽ രാത്രിയിൽ നടക്കുന്ന മതപരമായ ആഘോഷമാണ് ഏകാദശി മേള. വനംവകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെ കാണ്ടാമൃഗത്തെ തിരികെ പാർക്കിലേക്ക് അയച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് പോലീസ് വ്യക്തമാക്കി. പുതിയ സെൻസസ് പ്രകാരം നേപ്പാളിലെ ഹിപ്പോയുടെ എണ്ണം 752 ആയി ഉയർന്നിട്ടുണ്ട്. 

To advertise here,

Inshort: A rhino from Chitwan National Park charged into a Nepalese village, causing fear.  The animal was later returned to the park. No injuries reported.