നന്ദന്‍കോട് കൊലപാതകക്കേസില്‍ പ്രതി കേദലിന് വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ഇ ബൈജു. പ്രതിക്ക് ചരിത്രം പഠിക്കാനായിരുന്നു താത്പര്യം. എന്നാല്‍ മാതാപിതാക്കള്‍ക്ക് അയാളെ ഡോക്ടറാക്കണമായിരുന്നു. കുട്ടിക്കാലത്ത് മറ്റു കുട്ടികളുമായി കൂട്ടുകൂടാന്‍ പാടില്ലെന്ന് മാതാപിതാക്കള്‍ ഇയാളോട് പറഞ്ഞിരുന്നു. പാരന്റിങില്‍ വന്ന പ്രശ്‌നം ഇവിടെയുണ്ട്. സ്വന്തം അച്ഛന്‍, അമ്മ, സഹോദരി എന്നിവരെയെല്ലാം പൈശാചികമായി കൊല്ലണമെങ്കില്‍ പ്രതിയുടെ മാനസികാവസ്ഥ പരിശോധിക്കേണ്ടതാണെന്ന് കോടതിയില്‍ അറിയിച്ചിരുന്നു. അതിനെ ഇയാളുടെ വക്കീല്‍ എതിര്‍ത്തു. അയാള്‍ക്ക് അസുഖമില്ലെന്നാണ് അവര്‍ പറഞ്ഞത്. ഇയാളെ  അതിന് മുന്‍പ് ചികിത്സിച്ചതായി ഒരു തെളിവും ഇല്ല. അന്വേഷണത്തില്‍ അയാള്‍ പറഞ്ഞത് അനുസരിച്ചാണ് തെളിവ് ശേഖരിച്ചത്. കൊലപാതക തെളിവുകള്‍ അയാള്‍ തന്നെയാണ് തന്നത്. അയാള്‍ സ്വബോധത്തോടെയാണ് എല്ലാം അയാള്‍ ചെയ്തതെന്നും കെ.ഇ.ബൈജു പറഞ്ഞു.

To advertise here,

INSHORT-Investigating officer K. Ebiju expected death penalty for the accused in the Nandancode murder case.  The accused`s childhood and mental state are key aspects.