ഉത്തർപ്രദേശിൽ വ്യോമസേനയുടെ മിഗ്–29 യുദ്ധവിമാനം തകർന്നു വീണു. ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് അപകടമുണ്ടായത്. വിമാനം നിലത്തുവീഴുന്നതിന് തൊട്ടുമുൻപ് പൈലറ്റ് പുറത്തേക്ക് ചാടി രക്ഷപ്പെട്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തീപ്പിടിച്ച വിമാനത്തിനു ചുറ്റും ഗ്രാമവാസികൾ കൂടിനിൽക്കുന്നതടക്കമുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. പഞ്ചാബിലെ ആദംപുരിൽനിന്ന് പറന്നുയർന്ന വിമാനം അഭ്യാസത്തിനായി ആഗ്രയിലേക്ക് പോകുന്നതിനിടെ പാടത്ത് തകർന്നു വീഴുകയായിരുന്നു. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
Content Highlights: MiG 29 fighter jet crashes in up
Published: 04 Nov 2024, 06:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented