ലോക ടൂറിസം ദിനത്തിൽ കൊച്ചി കാണാനെത്തിയ സഞ്ചാരികളുടെ കയ്യിൽ മൈലാഞ്ചിയണിയിച്ച് മട്ടാഞ്ചേരിയുടെ സ്‌നേഹപ്രകടനം. ജില്ലാ കളക്ടർ ഡോക്ടർ രേണു രാജിന്റെ കൈകളും മൈലാഞ്ചിച്ചോപ്പണിഞ്ഞു. ടൂറിസം ദിനത്തിൽ സഞ്ചാരികളുടെ പറുദീസയായ മട്ടാഞ്ചേരിക്കും മട്ടാഞ്ചേരിയിലെത്തിയ സ്വദേശ-വിദേശ വിനോദ സഞ്ചാരികൾക്കും കൈകളിൽ മൈലാഞ്ചിമൊഞ്ചായിരുന്നു. ജില്ലാകളക്ടർ ഡോക്ടർ രേണുരാജിന്റെ കൈകളിൽ മൈലാഞ്ചിയണിയിച്ചായിരുന്നു ഉദ്ഘാടനം.

To advertise here,

മൈലാഞ്ചി ആർട്ട് രചിച്ച് വേൾഡ് ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംപിടിച്ച മട്ടാഞ്ചേരി സ്വദേശിനി ഷിഫാനയും സംഘവുമാണ് സന്ദർശകരെ മൈലാഞ്ചിയിട്ട് സ്വീകരിച്ചത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കൊച്ചിൻ പൈതൃക സംരക്ഷണ സമിതിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. വിദേശികളും ഉത്തരേന്ത്യക്കാരുമടക്കം നിരവധിപ്പേർ മൈലാഞ്ചിനിറമണിയാൻ എത്തിയിരുന്നു.