ഭൂമിയിൽ താൻ മാത്രം മതിയെന്നുകരുതി ഒറ്റയ്ക്ക് അതിജീവിക്കാമെന്ന മനുഷ്യന്റെ ചിന്ത തെറ്റാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്. കോഴിക്കോട് കേശവമേനോൻ ഹാളിൽ സീഡ് 2022-23 അധ്യയന വർഷത്തെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

നിയന്ത്രണാതീതമായ ഉപഭോഗം പ്രകൃതിയെ തൂത്തെറിയുകയാണ്. തിരിച്ചെടുക്കാൻ കഴിയാത്ത വിധം പ്രകൃതി വിഭവങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മനുഷ്യന്റെ ആവശ്യത്തിനനുസരിച്ച് ഉപഭോഗങ്ങളെ പരിമിതപ്പെടുത്തുന്ന സംസ്‌കാരം വളർത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

പരിസ്ഥിതി സംരക്ഷണം മുൻനിർത്തി മാതൃഭൂമി സ്‌കൂളുകളിൽ നടപ്പിലാക്കിവരുന്ന ബൃഹത് പദ്ധതിയായ സീഡിന്റെ പ്രവർത്തനം  അഭിനന്ദനാർഹമാണ്. വിദ്യാർഥികളിൽ പരിസ്ഥിതി അവബോധം ഉണ്ടാക്കുന്നതിലും അവരെ മരങ്ങളേയും പ്രകൃതിയേയും സ്നേഹിക്കാൻ പഠിപ്പിക്കുന്നതിലും സീഡിൻറെ പ്രവർത്തനം ഏറെ സഹായകരമാകുന്നുണ്ടെന്നും വി.പി ജോയ് ചൂണ്ടിക്കാട്ടി. 

വി.പി ജോയ് രചിച്ച പരിസ്ഥിതി അവബോധ കവിതകളുടെ സംഗീതാവിഷ്‌ക്കാരവും പരിപാടിയോടനുബന്ധിച്ച് നടന്നു.  ഡോ. മണക്കാല ഗോപാലകൃഷ്ണൻ ആലപിച്ച ഹരിത കാവ്യസദസ്സ് ഏറെ ശ്രദ്ധേയമായി.