സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പെ തിരുവല്ലയില്‍ പ്രചാരണം തുടങ്ങി മാത്യു.ടി.തോമസ്
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരും മുമ്പേ, തിരുവല്ലയില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മാത്യു ടി തോമസ് പ്രചാരണം തുടങ്ങി. മണ്ഡലത്തിന്റെ പല മേഖലകളിലും ചുവരെഴുത്തുകളിലൂടെയാണ് പ്രചാരണത്തുടക്കം.
വെണ്‍പാല, മലയിമ്പ്ര ഭാഗത്ത് ഇതിനോടകം 12 ചുവരുകള്‍ വെള്ളപൂശി പ്രാചാരണം തുടങ്ങിക്കഴിഞ്ഞു. സ്ഥാനാര്‍ഥിയായി ആദ്യം ജനമനസില്‍ കയറിക്കൂടിയാല്‍ വിജയമുറപ്പെന്ന മുദ്രാവാക്യം മുന്‍ നിര്‍ത്തിയാണ് പ്രവര്‍ത്തനം
എന്നാല്‍ അണികളുടെ ആവേശമാകാം ചുമരുകളില്‍ നിറയുന്നതെന്ന് മാത്യു ടി തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Published: 05 Mar 2021, 10:20 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented