കണ്ടാൽ മാർച്ച് പാസ്റ്റോ എക്‌സസൈസോ ആണെന്നേ തോന്നൂ. എന്നാൽ സംഗതി ഇത് രണ്ടുമല്ല! വിവാഹാഘോഷത്തിനിടെ എല്ലാം മറന്ന് വ്യത്യസ്തമായി നൃത്തം ചെയ്യുന്ന ചെറുപ്പക്കാരന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

To advertise here,

പരിശീലനം കഴിഞ്ഞ ഉടനെ ചെറുപ്പക്കാരൻ തന്റെ സുഹൃത്തിന്റെ വിവാഹത്തിനെത്തിയപ്പോൾ എന്ന അടിക്കുറിപ്പോടെ ഐ.പി.എസ് ഓഫീസർ ദിപാൻഷു കാബ്ര തന്റെ ട്വിറ്റർ പേജിൽ പങ്കുവച്ച വീഡിയോയാണിത്. സംഭവം നടന്നത് എവിടെയാണെന്ന് വീഡിയോയിൽ പറഞ്ഞിട്ടില്ല. ലക്ഷക്കണക്കിന് പേരാണ് ഈ വിചിത്ര ഡാൻസ് കണ്ടത്. നിരവധി രസകരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.