ചാലക്കുടി: അതിരപ്പിള്ളി പദ്ധതി എന്നെന്നേക്കുമായി ഉപേക്ഷിക്കണമെന്ന ആവശ്യമുന്നയിച്ചു കൊണ്ട് വ്യത്യസ്തമായ സമരരംഗത്ത് നില്‍ക്കുകയാണ് ജയന്‍ പട്ടത്ത്. ചാലക്കുടി കെഎസ്ഇബി ഓഫീസിന് മുന്‍പില്‍ കഴുത്തില്‍ തൂക്കുകയറിട്ട് നിന്ന് തൂക്കുകയര്‍ സത്യാഗ്രഹം അനുഷ്ഠിക്കുകയാണ് ഈ ഒറ്റയാള്‍ പോരാട്ടം. 

To advertise here,

കെ.എസ്. ഇ. ബി ഓഫീസിനു മുന്നിലെ ഗെയ്റ്റില്‍ കയര്‍ കെട്ടി നിന്നാണ് സമരം. ഈ ഗവണ്‍മെന്റിന് മൃഗത്തിന്റെ സ്വഭാവമാണ്, പ്രതേ്യകിച്ച് നല്ല കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന ഗവണ്‍മെന്റ് ഈ വിഷയത്തില്‍ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിരിക്കുകയാണ്-ജയന്‍ ആരോപിച്ചു.