മലയാളികളുടെ മനസിൽ പതിഞ്ഞ ക്ലീഷേ വില്ലൻവേഷങ്ങളെ പൊളിച്ചെഴുതിയ നടൻ. രണ്ടാൾപൊക്കവും കണ്ണിമ ചിമ്മാതെയുള്ള ഭാവവും കനമുള്ള ശബ്ദവും മലയാള സിനിമയ്ക്ക് നൽകിയത് പുതുമയുള്ള വില്ലൻ വേഷത്തെ. അഭിനയത്തോട് താത്പര്യമില്ലാതിരുന്ന മോഹൻരാജ് അവിചാരിതമായാണ് സിനിമയിലേക്കെത്തുന്നത്. മൂന്നാംമുറ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്കുള്ള രം​ഗപ്രവേശം. കിരീടത്തിലെ കീരിക്കാടൻ ജോസിനെ അവതരിപ്പിക്കുന്നയാൾക്ക് അഭിനയം അറിയരുതെന്ന ലോഹിതദാസിന്റെ നിർബന്ധമാണ് എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥനായിരുന്ന മോഹൻരാജിനെ കീരിക്കാടനിലേക്കെത്തിക്കുന്നത്. കീരിക്കാടൻ ജോസിലൂടെയാണ് കിരീടം സിനിമയും മോഹൻരാജും ഇപ്പോഴും അറിയപ്പെടുന്നത്.

To advertise here,

ആറാം തമ്പുരാൻ, നരസിംഹം, ഏയ് ഓട്ടോ, മായാവി, മൂന്നാംമുറ, അർഥം, ഷാർജ ടു ഷാർജ തുടങ്ങി മുന്നൂറോളം സിനിമകളിൽ മോഹൻരാജ് അഭിനയമികവ് തെളിയിച്ചു. 2008നു ശേഷം രണ്ട് മലയാള സിനിമകളിൽ മാത്രമാണ് മോഹൻരാജ് അഭിനയിച്ചത്. പാർക്കിൻസൺസ് രോ​ഗം വില്ലനായി ജീവനെടുത്തെങ്കിലും കീരിക്കാടൻ ജോസായി എന്നും ജനഹൃദയങ്ങളിലുണ്ടാകും മോഹൻരാജ്.

Inshort- Mohanraj, a name synonymous with the iconic villain character Keerikadan Jose from the Malayalam film Kireedam, passed away. His towering presence, deep voice, and intense gaze made him the perfect choice for villainous roles. He went on to act in over 300 films, including notable ones like Aaram Thampuran, Narasimham, and Mayaavi. However, it was his role as Keerikadan Jose that truly defined his career.