ബി.ജെ.പിയില്‍ ചേര്‍ന്ന മംഗലപുരം സി.പി.എം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സമ്മേളന ഫണ്ട് വെട്ടിച്ചതുമായി ബന്ധപ്പെട്ട് സി.പി.എം നല്‍കിയ പരാതിയില്‍ മംഗലപുരം പോലീസ് കേസടുത്തതിന് പിന്നാലെയാണ് മധുമുല്ലശ്ശേരി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. 

To advertise here,

പാര്‍ട്ടിയില്‍ നിന്നും പുറത്തുവന്നതിന് പകപോക്കാന്‍  സി.പി.എം മധുമുല്ലശ്ശേരിയെ തേജോവധം ചെയ്യുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുകയാണെന്ന് വിഷയത്തില്‍ ബി.ജെ.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.വി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേസുമായി മുന്നോട്ടുപോയാല്‍ അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും രാജേഷ് ചൂണ്ടിക്കാട്ടി.