ലഖ്നൗ: യു.പിയിൽ ഡബിൾ ഡെക്കർ ബസും ടാങ്കറും കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ലഖ്നൗ-ആഗ്ര എക്സ്പ്രസ് വേയിലായിരുന്നു അപകടം. ലഖ്നൗവിൽനിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്നു ബസ്. അപകടത്തിൽ ടാങ്കർ പൂർണമായും തകർന്നു. കന്നൗജ് ജില്ലാ മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അഞ്ച് മണിക്കൂറിനിടെ യു.പിയിൽ നടന്ന രണ്ടാമത്തെ വലിയ അപകടമാണിത്. വെള്ളിയാഴ്ച രാവിലെ പ്രയാഗ് രാജിൽനിന്ന് മടങ്ങിവരികയായിരുന്ന കുടുംബത്തിന്റെ കാർ ടാങ്കർ ലോറിയിലിടിച്ച് ആറുപേർ മരിച്ചിരുന്നു.
Content Highlights: A double-decker bus collided with a tanker in Lucknow, UP, killing 8 and injuring 14
Published: 06 Dec 2024, 06:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented