തിരുവനന്തപുരം : പതിനഞ്ച് വര്‍ഷത്തിലേറെയായി രാവും പകലുമില്ലാതെ കെ.എസ്.ആര്‍.ടി.സിയില്‍ ബദലി അസിസ്റ്റന്റ് എന്ന തസ്തികയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ഒരു കൂട്ടം സ്ത്രീകള്‍. ഭൂരിപക്ഷം പേരുടെയും കുടുംബത്തിന്റെ ആശ്രയം അവരുടെ വരുമാനം ആയിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു ഫോണ്‍ കോളില്‍ അവര്‍ക്ക് ജോലി നഷ്ടമായി.

To advertise here,

ഇനിയെന്ത് ചെയ്യണം എന്ന് അറിയാതെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ് വിമല, കവിത, ശ്രീജ, സൂസന്‍, ബിന്ദു, മുംതാജ്, ബീന എന്നീ സ്ത്രീകള്‍. എന്തിന് പിരിച്ചുവിട്ടെന്നോ, തിരികെ ജോലിയിൽ  പ്രവേശിക്കാന്‍ കഴിയുമോ എന്നോ അവര്‍ക്ക് അറിയില്ല. മാസങ്ങളായി വരുമാനമില്ലാതെ നില്‍ക്കുകയാണ് ഇവര്‍.

ഈ കൂട്ടത്തിലെ ഭൂരിഭാഗം സ്ത്രീകള്‍ക്കും മറ്റൊരു ജോലിക്ക് ശ്രമിക്കാനുള്ള പ്രായപരിധി കഴിഞ്ഞു. ജീവിക്കാന്‍ ഒരു മാര്‍ഗം മാത്രമാണ് ഇവരുടെ ആവശ്യം. തങ്ങളുടെ കണ്ണീര്‍ അധികാരികള്‍ കാണുമെന്നും ജീവനോപാധി തിരികെ ലഭിക്കുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.