ദൃശ്യം പകർത്തുന്നത് ചോദ്യം ചെയ്തു;കൊട്ടാരക്കരയിൽ ബിവറേജസ് ജീവനക്കാരൻ്റെ തലയിൽ ബിയർകുപ്പി കൊണ്ടടിച്ചു
കൊട്ടാരക്കര: കൊട്ടാരക്കര ബിവറേജസ് ഔട്ട്ലെറ്റില് ജീവനക്കാരനെ ബിയര്‍ കൊണ്ടടിച്ചു. രാത്രി 8.45ഓടെയാണ് സംഭവം. ജീവനക്കാരനായ ബേസിലിനാണ് ഗുരുതരമായി പരിക്കേറ്റത്. മദ്യം വാങ്ങാനെത്തിയ രണ്ടുപേർ ജീവനക്കാരുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചത് ജീവനക്കാർ ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതരായാണ് ഇവർ അക്രമം നടത്തിയത്. മൊബൈൽ ഫോൺ താഴെയിട്ടത് സംഘർഷത്തിന് കാരണമായി.
ബഹളം കേട്ട് സ്ഥലത്തെത്തിയ മറ്റ് ജീവനക്കാർ അക്രമികളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ബേസിലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
In Short: In Kottarakkara, a beverages outlet employee was seriously injured after being attacked with a beer bottle by two men during a dispute.
Content Highlights: Employee injured in beer bottle attack at Kerala outlet
Published: 18 Aug 2025, 05:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented