കൊച്ചി: ഒറ്റദിവസംകൊണ്ട് ഒരുകോടി രൂപയുടെ മദ്യവിൽപ്പനയുമായി കൊച്ചി കടവന്ത്ര ബെവ്കോ ഔട്ട്ലെറ്റ്. പുതുവർഷത്തലേന്ന് ഇവിടെ 1,00,16,610 രൂപയുടെ വിൽപ്പനയാണ് നടന്നത്. രണ്ടാം സ്ഥാനത്തുള്ളത് കൊച്ചിയിലെതന്നെ രവിപുരം ഔട്ട്ലെറ്റാണ്. ഇവിടെ 95,08,670 രൂപയുടെ വിൽപ്പനയാണ് നടന്നത്. മൂന്നാംസ്ഥാനം 82,86,090 രൂപയുടെ വിൽപ്പനനടന്ന എടപ്പാൾ കുറ്റിപ്പാല ഔട്ട് ലെറ്റുമാണ്.
ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ പുതുവർഷത്തലേന്ന് 105.78 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. 2024-ൽ നടന്നത് 97.13 കോടി രൂപയുടെ വിൽപ്പനയായിരുന്നു. ഏറ്റവുമധികം വിറ്റുപോയത് ഇന്ത്യൻനിർമിത വിദേശമദ്യമാണ് (92.89 കോടി രൂപ), ബിയർ (9.83 കോടി രൂപ), വിദേശനിർമിത വിദേശ മദ്യം (1.58 കോടി രൂപ), വൈൻ (1.40 കോടി രൂപ) വിദേശനിർമിത വൈൻ (5.95 ലക്ഷം രൂപ) എന്നിങ്ങനെയാണ് മറ്റുള്ളവയുടെ വിൽപ്പനക്കണക്ക്.
കടവന്ത്ര ഔട്ട്ലെറ്റിൽ ക്രിസ്മസ് തലേന്ന് 66.88 ലക്ഷം രൂപയുടെ മദ്യം വിറ്റുപോയിരുന്നു. അന്ന് സംസ്ഥാനത്ത് മൂന്നാംസ്ഥാനത്തായിരുന്നു കടവന്ത്ര. പുതുവർഷത്തലേന്ന് ഇവിടെ 69.87 ലക്ഷം രൂപയുടെ ഇന്ത്യൻനിർമിത വിദേശമദ്യ വിൽപ്പനയാണ് നടന്നത്. വിദേശനിർമിത വിദേശമദ്യം (15.04 ലക്ഷം), ബിയർ (11.81 ലക്ഷം), വൈൻ (മൂന്നുലക്ഷം), വിദേശനിർമിത വൈൻ (42,710) എന്നിങ്ങനെയായിരുന്നു വിൽപ്പന.
Content Highlights: Kochi`s Kadavanthra Bevco outlet made a record sale of over 1 crore rupees in liquor on New Year`s Eve. Discover the full sales figures and top-selling beverages.
Published: 02 Jan 2026, 07:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented