25 വർഷമായി എൽഡിഎഫിന്റെ ഉരുക്കോട്ടയായിരുന്നു കോങ്ങാട് മണ്ഡലം. 3706 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എൽഡിഎഫിന്റെ വി കെ ശാന്തകുമാരിയെ തോൽപ്പിച്ചാണ് യുഡിഎഫിന്റെ കെഎ തുളസി ഇവിടെ വിജയം സ്വന്തമാക്കിയത്. പാലക്കാട്‌ കൽമണ്ഡപം മീനാ നഗറിലെ പുതിയ വീട് എംഎൽഎ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഇനി എംപിയുടെ വീട് എംഎൽഎയുടെയും കൂടിയാണ്. കോങ്ങാട്ടിലെ മിന്നുന്ന വിജയത്തെക്കുറിച്ച് എംപി വി കെ ശ്രീകണ്ഠനും എംഎൽഎ കെഎ തുളസിയും സംസാരിക്കുന്നു.

To advertise here,