കോട്ടയം പാതയിലെ യാത്രക്ലേശം പരിഹരിച്ച് കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വ്വീസ് തുടങ്ങിയതില്‍ ആഹ്ലാദം പങ്കിട്ട് യാത്രക്കാര്‍. റെയില്‍വേ സ്റ്റേഷനില്‍ ലഡ്ഡു ഉള്‍പ്പെടെ വിതരണം ചെയ്തായിരുന്നു യാത്രക്കാര്‍ ആഹ്ലാദം പങ്കിട്ടത്. ആദ്യ സര്‍വ്വീസില്‍ തന്നെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. കൊല്ലത്തുനിന്ന് രാവിലെ 5.55-ന് പുറപ്പെടുന്ന ട്രെയിന്‍ 9.35-ന് എറണാകുളത്തെത്തും. 800 പേര്‍ക്ക് യാത്ര ചെയ്യാം. 

To advertise here,

യാത്രക്കാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്നു പാലരുവിക്കും വേണാടിനും ഇടയ്‌ക്കൊരു മെമു. വേണാടിലും പാലരുവിയിലും ആളുകള്‍ തല കറങ്ങി വീഴുന്നതെല്ലാം പതിവായിരുന്നു. പുതിയ മെമു സര്‍വീസ് തുടങ്ങിയതോടെ അതിനൊക്കെ ഒരറുതി വരുമെന്നാണ് വിശ്വാസമെന്നും വളരെയേറെ സന്തോഷമുണ്ടെന്നും മെമുവിന്റെ കന്നി യാത്രയിലുണ്ടായിരുന്ന യാത്രക്കാരി പറഞ്ഞു.