കൊടുവള്ളി: ഫ്ലാറ്റ് പരിസരത്ത് മലിനജലം കെട്ടിക്കിടക്കുന്നതിനാൽ സമീപവാസികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നതായി പരാതി. കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം പനോളിത്താഴത്തെ ഫ്ലാറ്റ് പരിസരത്താണ് മലിനജലം കെട്ടിക്കിടക്കുന്നത്. ഇവിടെ കൊതുകുശല്യം രൂക്ഷമായതായും പരാതിയുണ്ട്.

To advertise here,

വർഷങ്ങളായി ഫ്ലാറ്റ് പരിസരം പ്ലാസ്റ്റിക് കവറുകളും ചപ്പ് ചവറുകളും നിറഞ്ഞ് വൃത്തിഹീനമായിക്കിടക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. ഈ അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആറുമാസം മുൻപ് നഗരസഭ ആരോഗ്യ വിഭാഗത്തിന് നാട്ടുകാർ പരാതി നൽകിയിരുന്നു. എന്നാൽ, നടപടികളൊന്നും ഉണ്ടായില്ല. ഇപ്പോൾ സമീപത്തെ ഒരു വീട്ടിലെ മൂന്നുപേർക്ക് വയറിളക്കം പിടിപെട്ടതോടെയാണ് നാട്ടുകാർ നഗരസഭാ ആരോഗ്യ വിഭാഗത്തിന് വീണ്ടും പരാതി നൽകിയത്.