ഫോർട്ട്കൊച്ചി/വൈപ്പിൻ: വെള്ളത്തിനു മുകളിൽ തുള്ളിച്ചാടുകയാണ് ചാളക്കൂട്ടം. രണ്ടുമൂന്നു ദിവസമായി ഫോർട്ട്‌കൊച്ചിയിലും വൈപ്പിനിലുമൊക്കെ പ്രധാന കാഴ്ച ചാളകളുടെ ഈ തുള്ളലാണ്. ആയിരക്കണക്കിന് ചാളകൾ തീരത്തേക്ക് പാഞ്ഞടുക്കുന്നു. അവിടെ കിടന്ന് പിടയ്ക്കുന്നു. തീരത്ത് നിൽക്കുന്നവരെല്ലാം ചാള വാരിയെടുക്കുന്നു. ചിലർ ചാളക്കൂട്ടത്തിനു മുകളിലേക്ക് ചാടുന്നു. കൈയ്യില്‍ കിട്ടിയ പാത്രങ്ങളിലും ചാക്കിലും പ്ലാസ്റ്റിക് സഞ്ചികളിലുമൊക്കെ ചാള വാരി നിറയ്ക്കുന്നവരെ കടലോരത്ത് കണ്ടു. മത്സ്യത്തൊഴിലാളികൾ മാത്രമല്ല, നാട്ടുകാരും സഞ്ചാരികളുമൊക്കെ ചാളത്തുള്ളൽ കണ്ട് വെള്ളത്തിലിറങ്ങി.
വൈപ്പിനിലും മറുകരയിൽ ഫോർട്ട്‌കൊച്ചിയിലുമുള്ള ജങ്കാർ ജെട്ടിയിലും ചീനവലകൾക്കരികിലുമാണ് ചാളക്കൂട്ടത്തെ കണ്ടത്. കൊച്ചി അഴിയിലൂടെ കൂട്ടമായെത്തിയ ചാള ഇരു കരയിലെയും റോ-റോ ജങ്കാർ ജെട്ടി പരിസരത്തേക്ക് രണ്ടായി പിരിഞ്ഞ് നീങ്ങുകയായിരുന്നു. അഴിമുഖം മുതൽ വടക്കോട്ട് ചാപ്പക്കടപ്പുറം വരെയുള്ള പ്രദേശങ്ങളിലും ചാളക്കൂട്ടം തീരത്തണഞ്ഞു. അവധി ദിനമായിരുന്നതിനാൽ മറ്റ് സ്ഥലങ്ങളിൽനിന്നുള്ള വിനോദയാത്രികരും ജല മെട്രോയിൽ എത്തിയവരുമൊക്കെ ഈ അപൂർവ കാഴ്ച വേണ്ടുവോളം ആസ്വദിച്ചു. അഴിമുഖത്തെ ചീനവലകളിലും നല്ല അളവിൽ ചാള ലഭിച്ചു.
Content Highlights: Kochi mathi chakara
Published: 02 May 2023, 11:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented