തിരുവനന്തപുരം: ശക്തമായ കടലേറ്റത്തിലും ശംഖുമുഖത്ത് കരമടിവല വീശിയ മത്സ്യത്തൊഴിലാളികൾക്ക് കിട്ടിയത് പതിനായിരക്കണക്കിന് കരിനത്തോലി മീനുകൾ. മൂന്നു സംഘങ്ങളായി ശംഖുംമുഖം കടലിൽ വിരിച്ച വലയിലാണ് ചാകരയ്ക്ക് സമാനമായി നെത്തോലി മീൻ കയറിയത്.
കാക്കകളും കടൽപക്ഷികളും വലയ്ക്കുചുറ്റും വട്ടമിട്ടത് ലക്ഷണമായി കണ്ട് 30-ലധികം തൊഴിലാളികൾ വലകൾ വലിച്ചുകയറ്റി. തൊഴിലാളികളെ ഞെട്ടിക്കുന്ന തരത്തിലായിരുന്നു മീനുകൾ നിറഞ്ഞിരുന്നത്. തുടർന്ന് വലയിൽനിന്ന് കുട്ടകളിലേക്ക് ചുമന്ന് ആവശ്യക്കാർക്ക് വിൽപ്പനയും നടത്തി. ലാഭവിലയ്ക്ക് പിടയ്ക്കുന്ന നത്തോലി വാങ്ങാൻ തിങ്കളാഴ്ച രാവിലെ ശംഖുംമുഖം കടപ്പുറത്ത് വൻ തിരക്കുമായിരുന്നു.
Content Highlights: Thiruvananthapuram Fishermen Net Bountiful Anchovy Haul at Shankhumukham Beach
Published: 15 Sept 2025, 09:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented