വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്ത് കൊഴിയാള ചാകര. രാവിലെ തുടങ്ങിയ ചാകരക്കൊയ്ത്ത് വൈകീട്ടുവരെ നീണ്ടു. ചാകര എത്തിയതറിഞ്ഞ് കൊഴിയാള വാങ്ങാന്‍ തുറമുഖത്തേക്ക് ആളുകള്‍ ഇടിച്ചുകയറി. ടണ്‍ കണക്കിന് കൊഴിയാള മത്സ്യം കരയിലെത്തിയതോടെ ഫിഷ്‌ലാന്‍ഡില്‍ മീനിടാന്‍ സ്ഥലമില്ലാതായി. മീനുമായി എത്തിയ വള്ളങ്ങള്‍ തുറമുഖത്തെ പഴയ വാര്‍ഫിലാണ് പിന്നീട് മീന്‍ ഇറക്കിയത്. കുറഞ്ഞ സമയം കൊണ്ട് വാര്‍ഫിലും മീന്‍ കുന്നുകൂടി.
ചാകര എത്തിയതോടെ മീനിന്റെ വിലയും കുത്തനെ കുറഞ്ഞു. രാവിലെ കുട്ട ഒന്നിന് രണ്ടായിരം രൂപയായിരുന്നു വില. എന്നാല്‍ ഉച്ചയോടെ വില കുട്ടയൊന്നിന് 300 രൂപയില്‍ എത്തി. വിലക്കുറവ് നാട്ടില്‍ പാട്ടായതോടെ തുറമുഖത്തുണ്ടായത് മീന്‍ വാങ്ങാനെത്തിയവരുടെ തിക്കും തിരക്കും. ചുളുവിലയില്‍ കൊഴിയാള സ്വന്തമാക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുവരെ വണ്ടിയുമായി ആളുകളെത്തി. കോഴിത്തീറ്റ നിര്‍മ്മാണ ഫാക്ടറിക്കാരാണ് വിലക്കുറവില്‍ മീന്‍ വാങ്ങാന്‍ കുതിച്ചെത്തിയത്.
തുറമുഖത്തെത്തിയവര്‍ കുറഞ്ഞ വിലക്ക് കുട്ടക്കണക്കിന് മീനുമായി സന്തോഷത്തോടെ മടങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികള്‍ നിരാശയിലാണ്. ഇന്ധനവില കൂടി നില്‍ക്കുമ്പോള്‍ മീന്‍ വില കുറഞ്ഞത് മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്
content highlights: vizhinjam witness to the marine phenomenon of chakara
Published: 10 Aug 2021, 07:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented