സ്വകാര്യബസ്സുകൾക്ക് 50% നികുതി ഇളവ്, ടൂറിസ്റ്റ് ബസ്സുകളുടെ ത്രൈമാസ നികുതിയിലും വമ്പൻ കിഴിവ്
പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനായി സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റേജ് കാര്യേജ് ബസ്സുകൾക്ക് നിലവിലെ ത്രൈമാസ നികുതിയിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ച് സംസ്ഥാന സർക്കാർ. വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം. കേരളത്തിലേക്ക് രജിസ്‌ട്രേഷനായി കൂടുതൽ വാഹനങ്ങൾ എത്തുന്നതിനും അന്തർസംസ്ഥാന യാത്രാസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമായി ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസ്സുകളുടെയും ത്രൈമാസ നികുതി കുറയ്ക്കും. നിലവിലെ നികുതിയായ സീറ്റ് ഒന്നിന് 2000 രൂപ എന്ന നിരക്ക് 900 രൂപയായും സ്ലീപ്പർ സീറ്റ് ഒന്നിന് 3000 രൂപ എന്നത് 1500 രൂപയായും ഇളവ് ചെയ്തു. ട്രെയിലർ വാഹനങ്ങളുടെ നികുതി സ്ലാബുകൾ ഏകീകരിക്കുമെന്നും ഇലക്ട്രിക് വാഹനങ്ങളുടെ വിലയനുസരിച്ച് റോഡ് നികുതിയിൽ 10% മുതൽ 15% വരെ മാറ്റങ്ങൾ വരുത്തുമെന്നും ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി അറിയിച്ചു
കേരളത്തിലേക്ക് കൂടുതൽ ട്രെയിലർ വാഹനങ്ങളുടെ രജിസ്‌ട്രേഷനുകൾ ആകർഷിക്കുന്നതിനായി ട്രെയിലർ വാഹനങ്ങളുടെ ത്രൈമാസ നികുതി സ്ലാബുകൾ ഏകീകരിക്കും. 20 ടണ്ണിന് മുകളിൽ ഭാരമുള്ള ട്രെയിലർ വാഹനങ്ങളുടെ അധിക നികുതി ചുമത്തിയിരുന്ന സ്ലാബ് ഒഴിവാക്കി 15 ടണ്ണിനു മുകളിൽ ഭാരമുള്ള വാഹനങ്ങളുടെ നികുതി നിരക്കിലേക്ക് കുറച്ചു.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഘടന പരിശോധിച്ച് അത് പരിഷ്‌കരിക്കുന്നു. പത്ത് ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിൽ 5 ശതമാനത്തിൽ നിന്നും കുറച്ചു. 15 ലക്ഷം മുതൽ 20 ലക്ഷം വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിലെ 8 ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമാക്കി. 40 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിലെ 10 ശതമാനത്തിൽ നിന്നും 15 ശതമാനമായി വർദ്ധിപ്പിച്ചു. മറ്റു നികുതി നിരക്കുകളിൽ മാറ്റമില്ല. ഭിന്നശേഷിക്കാർക്ക് മോട്ടോർ വാഹന നികുതി ഇളവ് ലഭിക്കുന്ന വാഹനത്തിന്റെ മൂല്യപരിധി നിലവിലുള്ള 7 ലക്ഷം രൂപയിൽ നിന്നും 15 ലക്ഷം രൂപയാക്കി.
Content Highlights: 50% quarterly tax exemption for private stage carriage buses, Reduction in tourist bus tax from 2000 to 900 per seat, Sleeper seat tax reduced from 3000 to 1500 per seat, Initiative aimed at boosting public transport and interstate travel
Published: 19 Jun 2026, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented