കൊച്ചി: എറണാകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 20 ഓളം പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സ്‌കൂട്ടർ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ബസ് നിയന്ത്രണംവിട്ട് പെട്രോൾ പമ്പിന്റെ മുന്നിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. പിറവത്ത് നിന്ന് കൂത്താട്ടുകുളത്തേക്ക് വിവാഹ സംഘവുമായി പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. 30 ഓളം പേർ ബസിലുണ്ടായിരുന്നു.

To advertise here,