കണ്ണൂര്‍ നഗരത്തില്‍ തെരുവില്‍ കഴിഞ്ഞവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിച്ച് കണ്ണൂര്‍ കോര്‍പ്പറേഷന്‍. പ്രായമായ നിരവധി പേര്‍ കോവിഡ് കാലത്തും കണ്ണൂര്‍ നഗരത്തില്‍ തെരുവുകളില്‍ കഴിയുന്നു എന്ന മാതൃഭൂമി ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി. 

To advertise here,

60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും കോവിഡിന്റെ വാക്‌സിനേഷന്‍ പട്ടികയില്‍ ഇതുവരെ ഇടംപിടിക്കാത്തവും അടക്കം തെരുവില്‍ കഴിയുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പോലും തിരിച്ചടിയാകും എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കണ്ണൂര്‍ കോര്‍പറേഷന്‍ നടപടി ആരംഭിച്ചത്.