കന്യാസ്ത്രീ പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധി നിരാശജനകമെന്ന് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. പരാതി നൽകിയ  കന്യാസ്ത്രീയെ എങ്ങനെ വിശ്വസിക്കാതിരിക്കാം എന്നതിൽ ഗവേഷണം നടത്തിയ പോലെയാണ് വിധിന്യായം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

To advertise here,

"സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടുന്നവരെ പുച്ഛിക്കുന്നത് ഒരിക്കലും ശരിയായ പ്രവണതയല്ല. കന്യാസ്ത്രീകൾ ക്രിസ്തുവിന്റെ മണവാട്ടിമാരാണ്, അവരുടെ വാക്കുകൾക്ക് അൽപം കൂടി പവിത്രത കൽപിക്കണം"- കെമാൽ പ്രതികരിച്ചു.