ജറുസലേം: തെക്കൻ ഗാസയിലെ ഖാൻ യൂനുസിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ ഉന്നത ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഇസ് അൽ-ദിൻ കസബിനെ വധിച്ചെന്നാണ് ഇസ്രയേൽ പ്രതിരോധസേന (ഐഡിഎഫ്) അറിയിക്കുന്നത്.
കസബിനൊപ്പം ഉണ്ടായിരുന്ന സഹായി അയ്മൻ ആയേഷും ആക്രമത്തിൽ കൊലപ്പെട്ടെന്നാണ് വിവരം. ആക്രമണത്തിന്റേതെന്ന് അവകാശപ്പെടുന്ന ആകാശദൃശ്യങ്ങൾ ഇസ്രയേൽ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുമുണ്ട്.
ഇസ്രയേൽ സുരക്ഷാ ഏജൻസിക്കും ഐഡിഎഫിനുംലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു ഓപ്പറേഷനെന്നാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. ഹമാസിന്റെ അവസാനത്തെ ഉന്നത ഉദ്യോഗസ്ഥനെന്നാണ് കസബിനെ ഇസ്രയേൽ വിശേഷിപ്പിക്കുന്നത്. അതേസമയം, കസബിന്റെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല.
Content Highlights: Israel says it kills one of Hamas last senior official
Published: 02 Nov 2024, 01:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented