ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം പന്തളം കൊട്ടാരത്തില്‍ സുരക്ഷിതമാണോയെന്ന് സംസ്ഥാന സര്‍ക്കാര്‍ വെള്ളിയാഴ്ചയ്ക്കകം അറിയിക്കണമെന്ന് സുപ്രീം കോടതി. പന്തളം കൊട്ടാരത്തില്‍ തര്‍ക്കം രൂക്ഷമാണെന്നും സംസ്ഥാന സര്‍ക്കാരിന് തിരുവാഭരണങ്ങള്‍ ഏറ്റെടുത്തുകൂടെയെന്നും കോടതി ചോദിച്ചു. തിരുവാഭരണം ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ വാക്കാല്‍ കോടതിയെ അറിയിച്ചു. പന്തളം രാജകുടുംബത്തിലെ തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് പന്തളം രാജകുടുംബത്തിലെ പി. രാമവര്‍മ രാജ് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ കക്ഷിചേരാന്‍ രാജരാജ വര്‍മ ഉള്‍പ്പെടെയുള്ള 12 പേര് അപേക്ഷ നല്കി. ഇവരാണ് പന്തളം രാജകുടുംബത്തിന്റെ കൈവശമുള്ള തിരുവാഭരണം സുരക്ഷിതമല്ലായെന്ന പരാമര്‍ശം കോടതിയില്‍ ബോധിപ്പിച്ചത്.
തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ തിരുവാഭരണം എങ്ങനെ പന്തളം രാജകുടുംബത്തിന്റെ കൈവശം സുരക്ഷിതമായിരിക്കുമെന്ന് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചത്. തിരുവാഭരണം അയ്യപ്പന്റെ ആഭരണമല്ലെ, അത് മടക്കി നല്‍കിക്കൂടെയെന്നും ജസ്റ്റിസ് എന്‍.വി രമണ ചോദിച്ചു. ഇതിന് ശേഷമാണ് പന്തളം രാജകുടുംബത്തില്‍ തിരുവാഭരണം സുരക്ഷിതമായിരിക്കുമോയെന്ന് വെള്ളിയാഴ്ച അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.
Published: 05 Feb 2020, 05:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented