ഇന്ത്യയിലെ ഐക്കോണിക് ക്ലിഫ്‌ടോപ്പ് ആഡംബര റിസോര്‍ട്ടായ ലീല റാവിസ് കോവളം വാര്‍ഷിക ക്രിസ്മസ് കേക്ക് മിക്‌സിങ് ചടങ്ങ് സംഘടിപ്പിച്ചു. 850 കിലോഗ്രാം പ്രീമിയം ഡ്രൈ ഫ്രൂട്ട്‌സും നട്‌സും ചേര്‍ത്ത് 2000 കിലോഗ്രാം കേക്ക് തയ്യാറാക്കുന്നതിനുള്ള മിശ്രിതം ചടങ്ങില്‍ തയ്യാറാക്കി.

To advertise here,

മിസ് സൗത്ത് ഇന്ത്യ പേജന്റ് ഡയറക്ടറും മോഡലുമായ അര്‍ച്ചന രവി മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് ഇത്തവണ സ്റ്റോക്കിങ് ആകൃതിയിലുള്ള കേക്ക് മിക്‌സിങ് ടേബിളും തടിയില്‍ നിര്‍മിച്ച നക്ഷത്രങ്ങളുമാണ് അലങ്കാരങ്ങളായി ഉപയോഗിച്ചത്.

ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് ബ്രഞ്ച് വിത്ത് സാന്റാ, കുട്ടികള്‍ക്കുള്ള ജിഞ്ചര്‍ബ്രെഡ് ഹൗസ് മേക്കിങ്, പരിസ്ഥിതി സൗഹാര്‍ദപരമായ കരകൗശല വസ്തുക്കള്‍ എന്നിവ അതിഥികള്‍ക്കായി ദി ലീല റാവിസില്‍ ഒരുക്കിയിരിക്കുന്നു.

ദി ലീല റാവിസ് കോവളം ഓരോ വര്‍ഷവും ആഘോഷങ്ങള്‍ പ്ലാന്‍ ചെയ്യുന്നത് അതിഥികള്‍ക്ക് മനോഹരമായ ഓര്‍മ സമ്മാനിക്കുന്നതിനൊപ്പം പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയും കൂടി നിലനിര്‍ത്തിക്കൊണ്ടാണെന്ന് ദി ലീല കോവളം റാവിസ് ഹോട്ടലിന്റെ ജനറല്‍ മാനേജര്‍ അയ്യപ്പന്‍ നല്ലപെരുമാള്‍ പറഞ്ഞു.