ഇന്ത്യൻ പാകിസ്ഥാൻ അതിർത്തിയിലുള്ള ചുരുണ്ട ​ഗ്രാമത്തിലെ ബങ്കറുകൾ വൃത്തിയാക്കിവെക്കാനും താമസയോ​ഗ്യമാക്കാനും ​ഗ്രാമവാസികൾക്ക് നിർദേശം നൽകി സർക്കാർ. പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. ഉറിയിൽ നിന്ന് 10 കിലോമീറ്റർ അകലെ, 1500 ഓളം പേർ താമസിക്കുന്ന ​ഗ്രാമമാണ് ചുരുണ്ട. 2019ലാണ് ഗ്രാമവാസികൾക്കായി സർക്കാർ മൂന്ന് ബങ്കറുകൾ സ്ഥാപിച്ചത്. മൂന്ന് ബങ്കറുകളിലായി നാൽപതോ അൻപതോ പേർക്ക് മാത്രമേ താമസിക്കാനാവൂ. രണ്ട് പ്രൈമറി സ്ക്കൂളുകളും ഈ ​ഗ്രാമത്തിലുണ്ട്. ഈ കുട്ടികളെ കൂടി ഉദ്ദേശിച്ചാണ് ഒരു ബങ്കർ നിർമ്മിച്ചിരിക്കുന്നത്. 

To advertise here,