അവധിക്കാലത്ത് കുട്ടികളെ കളിസ്ഥലങ്ങളിലേക്ക് എത്തിക്കാനൊരുങ്ങി ഓർത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത. കുട്ടികൾക്കുള്ള കളിസാധനങ്ങൾ മെത്രാപ്പൊലീത്ത തന്നേ നേരിട്ട് കടയിൽ പോയി വാങ്ങുകയായിരുന്നു. ഇതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. വലിയ നോമ്പ് കാലത്തെ ഭവനസന്ദർശനത്തിനിടെ ഒരു കുട്ടി ഫുട്ബോൾ വേണമെന്ന ആവശ്യവുമായി എത്തിയതോടെയാണ് മെത്രാപ്പൊലീത്ത ഇങ്ങനെയൊരു ഉദ്യമം തുടങ്ങിയത്. ഇടുക്കിയിലെ കുട്ടികളുടെ കളിക്കളങ്ങളും ആവശ്യങ്ങളും അറിയിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുമിട്ടു. തുടർന്ന് ലഭിച്ച വിവരങ്ങളനുസരിച്ചാണ് ഫുട്ബോൾ, ക്രിക്കറ്റ് ബാറ്റ്, ബോൾ, ബാഡ്മിന്റൺ സെറ്റ് തുടങ്ങിയ കളിസാധനങ്ങൾ വാങ്ങിയത്. 

To advertise here,

മതവും രാഷ്ട്രീയവും വല്ലാതെ കളിക്കുന്ന കാലത്ത് മനുഷ്യരായി ഇടപഴകാന്‍ കുട്ടികള്‍ക്കെങ്കിലും കഴിയട്ടെയെന്നാണ് വീഡിയോ പങ്കിട്ട് മെത്രാപ്പൊലീത്ത പറയുന്നത്.  മൊബൈല്‍ ഫോണിനും ലഹരിക്കും അടിപ്പെടാതെ കുട്ടികളെ കളികളിലേക്ക് തിരിച്ചുവിടേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം പങ്കുവെയ്ക്കുന്നു

Inshort: Orthodox Bishop Zachariah Mar Severios buys sports equipment for children in Idukki during vacation.  He personally purchased the items after a child requested a football.